Ticker

6/recent/ticker-posts

അമ്മ



കുഞ്ഞുണ്ടായപ്പോ എന്തോരം 

ആളോളാ വീട്ടില്.!


എല്ലാരും വരും 

കുഞ്ഞിനെ കാണും 

ന്റെ മൂക്കെന്നും 

കെട്ടിയോന്റെ കണ്ണെന്നും

രണ്ട് ചിരി ചിരിച്ചു പോകും.


അവള് കരയുമ്പോ

ഞെട്ടിയുണരും. 

ഓളെ കൂടെ രാത്രി 

നൊലോളിക്കും.


ഉമ്മച്ചി വന്ന് 

വായ പൊത്തും. 

പിരാന്താണോ അനക്കെന്ന് 

കുടുംബക്കാര് ചോയ്ക്കും.


കെട്ടിയോൻ വന്നാൽ 

വാതിലടക്കും  

അമ്മായുമ്മ വരുമ്പോൾ

കൊച്ചിനെ നല്ലോണം 

നോക്കണെടി 

ഒരുമ്പെട്ടവളെന്ന് പറയും. 


തൊണ്ണൂറ് കഴിഞ്ഞു 

കുഞ്ഞിനേം കൊണ്ട് ആ 

നരകത്തേൽ 

പോണതാലോചിച്ചു 

ഉറക്കം കളയും.


ന്നെ ആസ്പത്രിൽ 

കൊണ്ടോകൊന്നു

നെലവിളിക്കുമ്പോ 


പ്രാന്തത്തിന്ന് 

വിളിപ്പിക്കാനല്ലെന്ന് 

ആട്ടു കേൾക്കും.


രണ്ടു മുലകളും ഞെക്കി 

പിഴിയുമ്പളും 

ന്റെ കണ്ണിലോട്ടാരും 

നോക്കിയില്ല.


പാല് കൊടുക്കുമ്പോഴും 

കൂടെ ആളുണ്ടാകും 

നിപ്പിൾ പൊട്ടി 

നിലവിളിച്ചു കുട്ടിയെ 

എറിയുമോന്ന് 

പേടിയായിരിക്കും.


അതോണ്ടാണ് 


ഒരുസമെല്ലാരും 

കല്യാണത്തിന് പോയ 

സമയോം നോക്കി 

ഞരമ്പ് മുറിച്ചത്.


ന്നിട്ടും മരിച്ചീലെങ്കിലൊന്ന് 

പേടിച്ചു എസി ടെ വയററുത്ത്‌ 

വായില് വെച്ചത്.


ഇപ്പഴും ന്റെ മോള് ഒറ്റക്ക് 

വളരണ കാണുമ്പോ ഞാന് കരയും.


ന്നെ ഒന്ന് ആസ്പത്രീല് 

കാണിച്ചാ മതിയാരുന്നുന്നു 

ഉമ്മച്ചിം കരയും.


മരിച്ചില്ലേ ഇനീപ്പോ 

പറഞ്ഞിട്ടെന്തിനാ ല്ലേ..


Nb:ഒരിക്കലൊരാൾ പറഞ്ഞു കേട്ടതെഴുതി വെച്ചത്🙃

Post a Comment

0 Comments