"മുത്തേ.... നീ കിടന്നോ... ??"
.
രാവിലെ മുഴുവൻ ജോലിക്ക് പോയിട്ട്
ക്ഷീണിച്ചു വന്നു കിടക്കുമ്പോൾ ആണ്
ഭർത്താവിന്റെ വിളി.....
.
"എന്താ ഏട്ടാ ഈ രാത്രിയിൽ.... ? സമയം ഒരുപാട്
ആയല്ലോ.. ??"
.
ആശ്ചര്യത്തോടെ അവൾ ചോദിച്ചു.....
.
"എന്താ എനിക്ക് എന്റെ ഭാര്യയെ
വിളിച്ചൂടെ....?"
.
ശബ്ദത്തിനു കുറച്ചൂടെ
ഗാംഭീര്യം കൊടുത്തു അയാൾ
ചോദിച്ചു....
.
"ദേ.. നോക്ക്... പാതിരാത്രി ആയി ഇപ്പോൾ ആണോ
ഭാര്യയേ ഓർമ വന്നത്... അല്ലെങ്കിൽ
തന്നെ ഇന്നലെ അവിടുന്ന് എന്റെ
വീട്ടിലേക്കു വന്നതല്ലേ ഒള്ളു... ?"
.
"ഡി, അച്ചു എനിക് നിന്നെ കാണണം.
എത്ര കാലമെന്നുവെച്ചിട്ടാ നീ
അവിടെയും ഞാൻ ഇവിടെയും....
നിന്റെ വീടിന്റെ അടുത്താണ്
നിന്റെ ഓഫീസ്... സമ്മതിച്ചു ..
അതിനു എന്നേ പിരിഞ്ഞിരിക്കണോ
.... എനിക്ക്
നീ എന്നും അടുത്തു വേണം..
നീയും നമ്മുടെ മോളും
ഞാനും...."
.
അയാളുടെ ശബ്ദം ഇടാറുന്നുണ്ടായി
രുന്നു. .
"ഏട്ടാ... കുടിച്ചിട്ടുണ്ടോ... ?? സത്യം പറയു...
എത്ര എണ്ണം
ആകത്താക്കി? ?
ഈ ഓവർ സ്നേഹം കാണുമ്പോളെ
മനസ്സില്ലാകുന്നുണ്ട് നിൽക്കാൻ പറ്റാത്ത
അവസ്ഥ ആണെന്ന്...."
.
"മം... നന്നായി കുടിച്ചു... ഒരുപാട് ഒരുപാട്...
ഫ്രണ്ട്സ് നിര്ബന്ധിച്ചപ്പോൾ കുടിച്ചു പോയി. സോറി..
ഇപ്പോൾ എനിക് നിന്നെ കാണണം
മോളെയും...." അയാൾ നിര്ബന്ധം
പിടിച്ചു.......
.
"സിദ്ധു ഏട്ടാ...
കൊഞ്ചികൊണ്ടിരിക്കാതെ
ഫോൺ വെച്ചേ... എനിക്ക് നാളെ ജോലിക്ക്
പോവണ്ടതാ... കുറച്ചു കൂടുന്നുണ്ട്... ഈ കള്ളുകുടി...
ഞാൻ നിർത്തി തരാം കെട്ടോ...."
.
അവൾ ഫോൺ വെക്കാൻ തുടങ്ങി.........
.
"അച്ചു... ഫോൺ വെക്കല്ലേ.... എനിക്ക് ഒരു
ഉമ്മ വേണം.. എന്റെ കവിളിൽ... അന്നു
ആദ്യമായി ആരും കാണാതെ നീ
എന്നെ ചേർത്തു പിടിച്ചു തന്നില്ലേ അത്
പോലെ.... കെട്ടി പിടിച്ചു ചേർത്തോരു
ഉമ്മ....."
.
"ഏട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട്... ഒരുമാതിരി
കൊച്ചു പിള്ളാരെ പോലെ... ഉമ്മ
വേണം പോലും... കല്യാണം കഴിഞ്ഞു ഒരു
പെണ്ണ് കൊച്ചുമായി....."
.
"ഡി താടി.... അച്ചു.. തന്നിട്ട് പോടി ... എനിക് ഒരു
ഉമ്മ താ അച്ചു...."
.
"അയ്യടാ മോനേ... കള്ളുകുടിക്കുന്
നവർക്ക് ഉമ്മ
ഇല്ല..... കുടിക്കാതെ വിളിക്കുമ്പോൾ
തരാം.നാറിട്ട് വയ്യ... കുളിച്ചിട്ടു കിടന്ന മതി...
കെട്ടോ....."
.
"പിന്നെ ഈ പാതിരാത്രിക്ക് കുളിക്കാൻ പോവാ...
പോടീ... സ്വന്തം ഭർത്താവിനു ഉമ്മ
പോലും തരാത്ത ദുഷ്ട... വീട്ടുകാരുടെ
എതിർപ്പ് നോക്കാതെ നിന്നെ
കെട്ടിയ എനിക്ക് ഇതു തന്നെ
വേണം... നീ നോക്കിക്കോ... നാളെ ഞാൻ
കാണിച്ചു തരാം. നീ ഇവിടെ വന്നു
എനിക്ക് ഉമ്മ തരും. അയാൾ ഫോൺ കട്ട് ആക്കി
....."
.
ചെറു പുഞ്ചിരിയോട് കൂടി അവൾ കട്ടിലിലേക്ക്
ചാഞ്ഞു... അവളുടെ നെഞ്ചോടു പറ്റി
കിടന്നിരുന്ന മോളുടെ നെറ്റിൽ
പതിയെ അവൾ ചുംബിച്ചു.... അടുത്തു
കിടന്നിരുന്ന പുതപ്പ് മോളുടെ
ദേഹത്തെക്ക് വലിച്ചിട്ടു അവൾ സ്വയം
പറഞ്ഞു...
.
" ശ്യോ... പാവം.... ഒരു ഉമ്മ
കൊടുക്കണ്ടതായിരുന്നു എല്ലാരും
എതിർത്തിട്ടും തന്നെ
ജീവിതത്തിലേക്ക് ക്ഷണിച്ച ഒരു പാവം
ആണ് അത്... കുറച്ചു മദ്യപാനം ഒഴിച്ചാൽ
വേറെ ഒരു ദുശീലവുമില്ല... ഇനി
കാണുമ്പോൾ കെട്ടി പിടിച്ചു മതിയാവോളം ഉമ്മ
കൊടുക്കാം....." ഫോണിൽ അവന്റെ
ഫോട്ടോ എടുത്തു വെച്ചു കുറെ നേരം
നോക്കി കിടന്നു അവൾ എപ്പോളോ ഉറങ്ങി പോയി.... .
പിറ്റേന്ന് അമ്മ വിളിച്ചപ്പോൾ ആണ് അവൾ
എഴുനേക്കുന്നത്....
.
" മോളെ നമുക്ക് നിന്റെ വീട്
വരെ ഒന്നു പോകാം.. " അമ്മയുടെ
സംസാരം കേട്ടപ്പോൾ അവൾക്കു ചിരിയാണ്
വന്നത്.
.
" അമ്മേ... സിദ്ധു ഏട്ടൻ വിളിച്ചോ.. ഇന്നലെ
ചെറിയൊരു പിണക്കം. അതിനു
അമ്മ വരണ്ട ഞാൻ പോയി കണ്ടോളം. " അവൾ
മോളെയും കൂട്ടി പോകാൻ തുടങ്ങി.
.
"ഞാനും ഉണ്ട്."
.
അമ്മയും വരുന്നുണ്ടന്ന് പറഞ്ഞപ്പോൾ
എതിർക്കാൻ തോന്നിയില്ല. വഴിനീളെ
അവൾ സിദ്ധുനെ വിളിച്ചു. ഫോൺ ഓഫ് ആണ്.
ഫോണിന്റെ ഡാറ്റ ഓൺ ആക്കി അവൾ വാട്ട്സ്
അപ്പിൽ മെസ്സേജ് ചെയ്തു..
.
"പിണങ്ങി ഇരിക്കണോ..?? ഞാൻ മോളെയും
കൂട്ടി അങ്ങോട്ട് വരുനുണ്ട് കെട്ടോ
ഇന്നലത്തെ കടം ഇന്ന് നേരിട്ട് കാണുമ്പോൾ
തീർക്കാട്ടോ..."
.
ഫോൺ നോക്കി ഇരുന്നു വീട് എത്തിയത്
അറിഞ്ഞില്ല. വീടിന്റെ മുന്നിലെ
ആൾകൂട്ടം കണ്ടു അവൾ ഒന്നു ഞെട്ടി.
.
ദൈവമേ .. ഇവിടുത്തെ അമ്മക്ക് എന്തേലും....
.
അവളുടെ മനസ്സിൽ ആയിരം ചിന്തകൾ
ഓടി നടന്നു..... ആളുകളെ മാറ്റി അവൾ
പതിയെ അകത്തേക്ക് നടന്നു. എല്ലാരും
തന്നെ തുറിച്ചു നോക്കുന്ന പോലെ.. .
മോളുടെ കൈയിൽ ഒന്നുടെ മുറുകെ
പിടിച്ചു അവൾ അകത്തേക്ക് പ്രവേശിച്ചു.
അമ്മയുടെ മുഖത്ത് നിന്നു അമ്മക്ക്
എല്ലാം അറിയായിരുന്നു എന്നവൾക്ക്
മനസ്സിലായി. എല്ലാം മറച്ചു വെച്ചാണ്
തന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടു
വന്നത്. വീടിന്റെ അകത്തേക്ക് അവൾ
ചെന്നു. വീടിന്റെ അകത്തളതിൽ
വെള്ളയിൽ പുതപ്പിച്ചു , കത്തിച്ച്
വെച്ച ചന്ദനത്തിരികൾക്കിടയിൽ
തന്റെ സിദ്ധു ഏട്ടൻ....
ഒന്ന് കാണാനേ അവൾക്കു കഴിഞ്ഞോള്ളൂ.... കണ്ണിൽ
ഇരുട്ടു കയറുന്നത് പോലെ. അരികിൽ സിദ്ധു
ഏട്ടന്റെ അമ്മ തല തല്ലി കരയുന്നുണ്ട്....
.
" മോളെ..." അവർ ദയനീയമായി വിളിച്ചു.
ഇന്നലെ മോളെ ഫോൺ ചെയ്തിട്ട്
കുളിക്കാൻ പോയതാ.. കാലു തെറ്റി കിണറ്റിൽ... " .
അമ്മയുടെ വാക്കുകൾ മുഴുവൻ കേള്ക്കാൻ
അവള്ക്ക് കഴിഞ്ഞില്ല.. .
.
"അച്ചു എനിക് ഒരു ഉമ്മ താ..."
.
അവന്റെ അവസാന വാക്കുകൾ അവളുടെ
ചെവിയിൽ മുഴങ്ങി... ഒരിറ്റു കണ്ണുനീർ
പോലും അവളുടെ കണ്ണുകളിൽ നിന്നു
ഒഴുകിയിരുന്നില്ല.. പെടുന്നനെ ഏറ്റ
ആഘാതത്തിൽ ഒരു ശിലയായ് മാറിയിട്ടുണ്ടായിരുന്നവൾ.
.
അവൾ ഒന്ന് പൊട്ടി
കരഞ്ഞിരുന്നെങ്കിൽ എന്ന് കണ്ടു നിന്നവർ
പോലും ആഗ്രഹിച്ചു. പതിയെ അവൾ
അവന്റെ അരികിൽ ഇരുന്നു....കൈകൾ
കൊണ്ടു ആ മുഖം ഉയർത്തി തണുത്ത്
മരവിച്ച അവന്റെ മുഖത്ത് കഴിഞ്ഞ
രാത്രിയിൽ തനിക്ക് നൽകാനാവാതെ പോയ...,
കെഞ്ചി ചോദിച്ചിട്ടും താൻ നൽകാതെ
പോയ ചുമ്പനങ്ങൾ കൊണ്ടവൾ മൂടി... കണ്ട്
നിന്നവർ അവളെ പിടിച്ചു മാറ്റാൻ
ശ്രമിച്ചങ്കിലും സാധിച്ചില്ല... ആ
ശരീരത്തെ കെട്ടി പിടിച്ചു അവൾ
വീണ്ടും വീണ്ടും
ചുംബിച്ചു. കണ്ണിൽ നിന്നു ബോധം മറയുന്ന
വരെ.......
======== ========
NB: ഒന്നും നാളേക്ക് വേണ്ടി മാറ്റിവെക്കരുത്... പ്രിയപ്പെട്ടവർക്ക് വേണ്ടി ചിലവഴിക്കുന്ന Tym ഒരിക്കലും നിങ്ങൾക്ക് നഷ്ടമാവില്ല........
😘😘😘😘
ഇഷ്ടമായൽ ഒരു വാക്കോ വരിയോ എഴുതുക...


0 Comments