"തനിച്ചു ജീവിക്കുന്ന പെണ്ണ് മോശം ആണെന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ തോന്നി....പെണ്ണിനെ പൂർണമായി അറിയാൻ ശ്രമിക്കാത്ത പുരുഷൻ മാത്രമെ അങ്ങനെ ചിന്തിക്കുകയും പറയുകയും ഉള്ളൂ... "എന്ന് കടിപ്പിച്ചു പറഞ്ഞു ഞാൻ അയാളുടെ മുന്നിൽ നിന്നും നടന്നു നീങ്ങി. മനസ്സിൽ ഒരുപാട് സങ്കടം തോന്നി. കാലം ഇത്രയും അയാൾ എന്നെ ഇങ്ങനെ ആണോ കരുതിയിരുന്നത് എന്നോർത്തു മനസ്സ് ഒന്ന് നൊമ്പരപെട്ടു.
"ആമി... "അയാൾ എന്നെ പലവട്ടം പിന്നിൽ നിന്നും വിളിച്ചു. ഒന്ന് തിരിഞ്ഞു പോലും നോക്കാൻ ശ്രമിക്കാതെ ഞാൻ നടന്നു. പാട വരമ്പിലൂടെ ഞാൻ നടന്നു നീങ്ങി.
"ആമി.... "അയാൾ ഓടി എന്റെ അടുത്തു വന്നു. എന്റെ മുന്നിൽ നിന്നു.
"എന്റെ മനസ്സിലെ ദേഷ്യം കൊണ്ടു പറഞ്ഞു പോയതാണ്.... പെണ്ണ് എന്താണ് എന്ന് എനിക്ക് നന്നായി അറിയാം. നീ ഇന്നും തനിച്ചാകാൻ കാരണം തന്നെ ഞാൻ ആണ്.... "എന്ന് പറഞ്ഞു അയാൾ എന്റെ ക്ഷമാപണത്തോടെ കൈകൾ കൂപ്പി നിന്നു.
"പെണ്ണ് തനിച്ചു ജീവിച്ചാൽ അവളെ മോശക്കാരിയായി കാണുന്ന ഒരുവന്റെ മനസ്സ് എന്നും ദുഷിച്ചത് ആവും... തനിച്ചു ജീവിക്കുന്ന ഒരു പെണ്ണിനെ എന്ന് കരുതലോടെ കാണാൻ കഴിയുന്ന ഒരു പുരുഷന്റെ മനസ്സ് ഏറ്റവും നല്ല മനസ്സാണ്... "എന്ന് പറഞ്ഞു ഞാൻ നടന്നു. അയാൾ ഒന്നും മിണ്ടാതെ നിന്നു.
"നിങ്ങളുടെ വീട്ടിലും ഉണ്ട് ഒരു സ്ത്രീ.... നിങ്ങളുടെ അമ്മ. അവരും കാലങ്ങളോളം തനിച്ചാണ്. ഭർത്താവ് നഷ്ടമായ അവരും തനിച്ചാണ് കാലങ്ങളായി.... ഒരിക്കലും പോലും നിങ്ങൾ എന്നോട് പറഞ്ഞ ഈ തത്വം നിങ്ങളുടെ അമ്മയെ കുറിച്ച് തോനാന്നത് ഭാഗ്യം "എന്ന് പറഞ്ഞു ഞാൻ നടന്നു. എനിക്കും ജീവിക്കണം ഈ സമൂഹത്തിൽ എല്ലാവരെയും പോലെ എന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

0 Comments