"സജ്ന പ്രസവിച്ചു ,,
ആണ്‍കുട്ടിയാ ,
ആരാ കൂടെ വന്നിട്ടുള്ളത് ..?
നേഴ്സ് ഉറക്കെ വിളിച്ചു പറഞ്ഞു ....
സജ്നയുടെ ഉമ്മതന്നെ ആദ്യം അകത്തേക്ക് പ്രവേശിച്ചു ...
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഉമ്മ വാതിലിന്റെ പുറത്തേക്ക് തലയിട്ട്കൊണ്ട് അവളുടെ ഭർത്താവായ ഷഫീക്കിനോട് വരാൻ ആംഗ്യം കാണിച്ചു ...
അവൻ പതിയെ അകത്തേക്ക് കയറിച്ചെന്നു...
അഞ്ചു മിനുട്ടിന് ശേഷം ഷഫീക്ക് പുറത്തേക്ക് വരുന്നു ...
ഒരിടത്ത് ഇരുപ്പുറപ്പിച്ചു...
"ഷഫീക്കെ അല്ല നീ എന്തിനാ സങ്കടപ്പെട്ടിരിക്കുന്നത് ..?
സന്തോഷിക്കണ്ട സമയമല്ലേ ഇത് ,
നീ ഒരു വാപ്പ ആയില്ലേ
പിന്നെന്താ ഇങ്ങനെ ..?
മുഖത്താകെപ്പാടെ ഒരു സങ്കടം.."
ലേബർ റൂമിൽ നിന്നും ഇറങ്ങിവന്ന ഷഫീക്കിനൊടായ് റാഫിക്കയുടെ ചോദ്യം ..
"ഒന്നുല്യ ഇക്ക .."
അവൻ കണ്ണുകൾ തുടച്ചു ...
"അല്ല എന്തോ ഉണ്ട് ,
പറ എന്താന്ന് ..ഹ്മ്മ് .."
ഏറെ നിർബന്ധിച്ചപ്പോൾ അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ....:
"അത് റാഫിക്ക ,
അവളെനിക്ക് വെറുമൊരു ഭാര്യ മാത്രമായിരുന്നു ഇതുവരെ ,
ഞാനവളെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട് ,...
വഴക്ക് പറഞ്ഞിട്ടുണ്ട് ,..
കുറ്റം പറഞ്ഞിട്ടുണ്ട് , ...
ഞാൻ എന്നും എന്റെ ഭാഗം മാത്രമായിരുന്നു നോക്കിയിരുന്നത് ,...
ഒന്നും മിണ്ടാതെ സങ്കടത്തോടെ എന്നെ നോക്കുമായിരുന്നു എന്നും അവൾ ...."
"അതിനിപ്പോ ഇവിടെ എന്താ ഉണ്ടായേ ഷെഫീക്കെ ,...
എന്താ നീ സങ്കടപ്പെട്ടിരിക്കാൻ കാരണം ,..
പോയി മോനെ ഇങ്ങട്ട് എടുത്തിട്ട് വാ ,..
ചെല്ല് ഓന്റെ ചെവിയിൽ ബാങ്ക് വിളിക്കണ്ടേ .."
"ഇക്ക ....
അതല്ല ,
ഞാൻ ഒരുപാട് പരിഹസിച്ചിട്ടുണ്ട് അവളെ ,...
പക്ഷെ ഇക്ക ...
അകത്ത് ആ റൂമിൽ എന്റെ മോനെ പ്രസവിച്ച് കയ്യിൽ മരുന്ന് വെയ്ക്കുന്ന സൂചിയും ...,
ഗ്ലൂക്കോസ് കയ്യിൽ കൂടി കയറ്റിയും ,..
ഇപ്പുറത്ത് ഒരു പുതിയ ജന്മത്തിന് പിറവി കൊടുത്തും കൊണ്ട് അവളിങ്ങനെ കിടക്കുന്നത് കണ്ട സമയത്ത് സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞുപോയി ഇക്ക ....."
ഇത്രയും നീണ്ട 9 മാസക്കാലത്തോളം ഒരു ജന്മത്തെ പോറ്റി വളർത്തി താലോലിച്ച് കൊണ്ട് സ്വന്തം ഉദരത്തിൽ വളർത്തി ആവശ്യമായ എല്ലാ ഊർജ്ജങ്ങളും നൽകി എന്റെ കുട്ടിയെ അവളെനിക്കിപ്പോ തന്നിരിക്കുകയാണ് ...
ഒരു പോറലും ഏൽക്കാതെ...
എനിക്കിന്നാ സ്ത്രീയോട് വല്ലാത്തൊരു ബഹുമാനം തോന്നുകയാണ് ഇക്ക വല്ലാത്തൊരു ബഹുമാനം..
അവളിന്ന് എനിക്ക് കേവലം ഭാര്യമാത്രമല്ല ,...
എന്റെ കുട്ടിയുടെ ഉമ്മകൂടിയാണ് ..."
മറുപടികേട്ട റാഫിക്ക അവന്റെ ചുമലിൽ കൈകൾ വെച്ചുകൊണ്ട് പറഞ്ഞു... :
"ഷഫീക്ക് ,..
നീ ശെരിക്കും ഇന്നാണ് ഒരു യഥാർത്ഥ പുരുഷനായത് ,..
അവളോടുള്ള ബഹുമാനം നിന്നിലെ പക്വതയുള്ള മനസ്സിനെയാണ് കാട്ടിത്തരുന്നത് ,..
ചെല്ലെടാ ,...
നിന്റെ മോനെ മതിവരുവോളം എടുത്ത് ചുമ്പിക്ക് ,....
ഒപ്പം അവളുടെ നെറ്റിയിലൊരു ചുമ്പനം നൽക് ഹൃദയത്തിൽ നിന്നും ....
നീ ഇന്ന് ഉപ്പ എന്ന പതവിയിൽ എത്തിയിരിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നത് ഇന്ന് ഭൂമിയിൽ അവളായിരിക്കും .."
തന്റെ രണ്ടു ജീവനുകൾ കിടക്കുന്ന ആ മുറിയിലേക്ക് അവൻ പതിയെ നടന്നു....
തന്റെ പ്രിയതമയുടെ ചാരെ അവനെത്തി ....
കുഞ്ഞിനെ കയ്യിലെടുത്തപ്പോൾ അവളുടെ മുഖത്തെ പ്രകാശം കണ്ടപ്പോൾ അവൻ മനസ്സിൽ അറിയാതെ പറഞ്ഞു ...:
" ഇവളെന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ ഇത്രയേറെ മൊഞ്ചൊടെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല ........"
പുരുഷന് സാധിക്കാത്ത മൂന്നു അമൂല്യമായ കാര്യങ്ങൾ സ്ത്രീകളിൽ ഉണ്ട്..
ഗര്‍ഭധാരണം ,..
പ്രസവം ,..
മുലയൂട്ടൽ...
ഇത് മനസ്സിലാക്കാത്തിടത്തോളം പുരുഷൻ എത്ര പൌരുഷം അവളുടെ മുകളിൽ കാണിച്ചിട്ടും കാര്യമില്ല .....
കാരണം ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല ....
അതിന് അർഹത വേണം
— തിരിച്ചറിവാണ് നമ്മെ നമ്മളാക്കി മാറ്റുന്നത്.



0 Comments