എടോ... മനുഷ്യാ.. താൻ ഇത് എവിടെ പോയ് കിടക്കേർന്നു.. ഞാൻ എത്ര നേരായീ വിളിക്കണേ... ഒന്നു ഫോൺ എടുത്തൂ ടേയ്രുന്നോ?..
എന്റെ അമ്മൂട്ടിയേയ് ഒന്നു നിർത്തിയേ... ഞാൻ പറയണത് ഒന്നു കേൾക്കടിയേയ്.... ഡീ ഇവിടെ ഒരു അർജന്റ് മീറ്റിങ്ങിൽ ആയിരുന്നു ഞാൻ... അതാ ഫോൺ എടുക്കാതിരുന്നേ..🙆
മ് മ് മ് ... ഓരോ ന്യായീകരണങ്ങൾ... എനിക്ക് കേൾക്കണ്ട ഒന്നും... അതിനിപ്പോ എന്നെ ശ്രദ്ധിക്കാൻ സമയം ഇല്ലാലോ
ഒന്നു വീട്ടിലേക്ക് വേഗം വാന്നേയ്...
ഇന്നത്തെ ദിവസം മറന്നോ?
എന്നെ check up നു കൊണ്ടു പോവേണ്ട ദിവസാ ...
അതെനിക്കറിയാലോ അമ്മൂട്ടിയേയ്... നീ ഓർമിപ്പിക്കേണ്ട കാര്യമില്ല കേട്ടോ.. നിന്റെ ചേട്ടായീ ഇതാ എത്തി...
സജിയുടെ സ്നേഹനിധിയായ ഭാര്യ ആതിര.... സജിയുടെ അമ്മൂട്ടി...
അവൾ അവന്റെ ജീവിതത്തിൽ വന്നിട്ട് അഞ്ച് വർഷം കഴിഞ്ഞു... കാത്തിരിപ്പിനു വിരാമമിട്ട് അവരുടെ സ്വർഗത്തിലേക്ക് ഒരു അതിഥി വരുകയാണ്... കാൽ തളയുടെ കിലുക്കവുമായി.. കരച്ചിലും പുഞ്ചിരിയുമായി ഒരു ഇളം പൈതൽ...
അതിന്റെ സന്തോഷത്തിലാണ് അവർ ഇപ്പോൾ...
അമ്മൂട്ടി സജിയുടെ ജീവിതത്തിലേക്കു എങ്ങനെ വന്നു എന്നറിയേണ്ടേ...???
അമ്മൂട്ടിയിൽ നിന്ന് കഥ തുടങ്ങണോ അതൊ സജിയിൽ നിന്നോ Ladies first എന്നാണല്ലോ അമ്മൂട്ടിയിൽ നിന്ന് തുടങ്ങാം അല്ലേ....
അവൾ ജനിച്ചതും വളർന്നതും സാധാരണ കുടുംബത്തിലായിരുന്നു... അവളുടെ പ്രിയ സുഹൃത്ത് അവളുടെ അമ്മ തന്നെയാണ്.... അമ്മയ്ക്ക് അവളുടെ മനസ് ആരെക്കാളും നന്നായി അറിയാം... അവളുടെ മനസ് തുറന്ന പുസ്തകം പ്പോലെയാണ് അവളുടെ അമ്മയ്ക്കു മുമ്പിൽ...അവൾക്ക് ഓർമ വെച്ച നാൾ മുതൽ കാണുന്നത് അമ്മയെ എന്തിനും കുറ്റം പറയുന്ന അച്ഛനെയാണ്... ഇതു വരെ അവൾ കണ്ടിട്ടില്ല അമ്മയെ അച്ഛൻ സ്നേഹത്തോടെ ഒരു നോക്ക് നോൽക്കുന്നതുപ്പോലും... വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ചതാണ് അവളുടെ അമ്മ... ആ കുറ്റബോധം അമ്മയിൽ ഇന്നും ഉണ്ട്... വിധിയെല്ലാം അമ്മയ്ക്ക് വിപരീതം ആയിരുന്നു... കല്യാണ ശേഷം അച്ഛൻ അമ്മയെ സംശയത്തിന്റെ നിഴലിൽ ആണു കണ്ടിരുന്നത്...
അച്ഛന്റെ സ്നേഹം എന്തെന്ന് അമ്മൂട്ടി അറിഞ്ഞിട്ടല്ല.. അച്ഛനിൽ നിന്നുള്ള ഈ ഒറ്റപ്പെടുത്തൽ അവളെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു......
ആ നൊമ്പരങ്ങൾ മായ്ക്കാൻ അമ്മയുടെ സ്നേഹത്തിനു കഴിഞ്ഞു... അവളുടെ അമ്മ സംഗീത അധ്യാപികയാണ്... നന്നെ കഷ്ടപ്പെട്ടിരുന്നു അവളെ പഠിപ്പിക്കുവാൻ.... അവൾ പഠിച്ചതൊക്കെ girls only സ്കൂളിൽ ആയിരുന്നു... ഡിഗ്രി വിദ്യാഭ്യാസവും girls only കോളേജിൽ തന്നെ ആയിരുന്നു.... അതു കൊണ്ടു തന്നെ അവൾക്ക് ആൺ സുഹൃത്തുക്കൾ ഇല്ലായിരുന്നു... മറ്റൊരു കാര്യം കൂടി അവൾക്ക് ആൺ വർഗത്തിനോട് വെറുപ്പും അമർഷവും ആയിരുന്നു.. കാരണം അവളുടെ അച്ഛൻ തന്നെ , അച്ഛന്റെ പെരുമാറ്റം
പഠിത്തത്തിലും ഡാൻസിലും പാട്ടിലും അങ്ങനെ എല്ലാത്തിലും അവൾ മിടുക്കി ആയിരുന്നു...
വർഷങ്ങൾക്കു ശേഷം അമ്മയുടെ ആഗ്രഹം പ്പോലെ ഒരു ജോലി കിട്ടി.... ബാങ്കിൽ അക്കൗണ്ടന്റ് ആയി... അവൾക്ക് അപ്പോൾ 21 വയസ്സ് പ്രായം.. അതോടൊപ്പം പഠിത്തവും കൊണ്ടുപോയിരുന്നു...അമ്മൂട്ടിയുടെ വീട്ടിൽ നിന്നും 1:30 മണിക്കൂർ യാത്രയുണ്ട് ജോലി സ്ഥലത്തേക്ക്... അതു കൊണ്ടു തന്നെ അവൾ വീട്ടിൽ നിന്നും നേരത്തെ ഇറങ്ങുമായിരുന്നു... സ്ഥിരം ഒരു ബസിൽ തന്നെയാണ് ജോലിയ്ക്ക് പോയിരുന്നത്... ഈ യാത്രയിലാണ് സജി അമ്മൂട്ടിയെയും അമ്മൂട്ടി സജിയെയും കണ്ടുമുട്ടിയത്.... അവളെപ്പോലെ സജിയും അതെ ബസിൽതന്നെയാണ് യാത്ര...
അവൻ കണ്ട അന്നു മുതൽ അവളെ ശ്രദ്ധിച്ചിരുന്നു.... അവളോട് ഒരു ഇഷ്ടം അവനുണ്ടായി... അതിനെ പ്രണയം എന്നൊന്നും പറയാൻ പറ്റൂല.... അവൾ ഇതൊന്നും അറിഞ്ഞിരുന്നെ ഇല്ല...
ബസിലെ നല്ല പാട്ടുകളൊക്കെ രാവിലത്തെ യാത്രയ്ക്ക് ഒരു പ്രത്യേക സുഖം നൽകും.. പാട്ടുകൾ ഇഷ്ടപ്പെടുന്നവര
ാണെങ്കിൽ പറയേണ്ട കാര്യം ഇല്ലാലോ...
അവൾ സജിയെ ആദ്യമായി കാണുന്നത്... ഒരു പാട്ടുപ്പോലെ രസകരമാണ്....
"നീയെവിടെ നീയെവിടെ കളി തോഴി...
ഞാൻ തനിയെ പോയ്മറയെ നെഞ്ചാകേ നോവ്...
ഓർമിക്കാൻ നീയാണെൻ യാത്രയിൽ...
ഓർമ പൂ ചൂടുന്നു പാതകൾ...
ഓർക്കുന്നു ഞാൻ ഇന്നും ഏകനായി.... നീ പോകും തീരം"
ഈ പാട്ടിലെ അതെ climax.... ബസ് ബ്രയ്ക്ക് ഇടുന്നതും കണ്ടക്ടർ പുറകിലോട്ടു വീഴുന്നതും ചില്ലറകൾ ബസിൽ ഓരോന്നായി നിലത്തു വീഴുമ്പോൾ അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കുന്നതും... അവളെ നോക്കി ഇരിയ്ക്കുന്ന സജിയെ കാണുന്നതും ഒപ്പം....
എന്ത്യേയ് പൊളിച്ചല്ലേ...കണ്ടുമുട്ടൽ...
അവൾക്ക് ഒട്ടും പിടിച്ചില്ല അവന്റെ നോട്ടം...വായി നോക്കി എന്നൊക്കെ മനസിൽ വിചാരിച്ച്...
അവൾ അവനെ ശ്രദ്ധിക്കാതെ ഇരുന്നു...
അവൾ ഇറങ്ങുന്നതിനു തൊട്ടു മുൻപിലെ സ്റ്റോപ്പിൽ അവൻ ഇറങ്ങുന്നത് അവൾ ശ്രദ്ധിച്ചു..വൈകീട്ട്... ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയിട്ട് അമ്മയോട് എല്ലാ വിശേഷങ്ങളും പറഞ്ഞു... സജിയുടെ കാര്യവും.... അമ്മ ചിരിക്കുക മാത്രം ചെയ്തു...പിന്നീട് അത് ഒരു പതിവായി.. അവൾ അവനെ കാണുന്നതും അവൻ അവളെ നോക്കുന്നതുമൊക്കെ... അങ്ങനെ 1 വർഷം കടന്നു പ്പോയി... ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമെല്
ലാം മാറിയപ്പോൾ ബസും അമ്മൂട്ടിയും സജിയും പഴയതു തന്നെ...
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു വൈകീട്ട്...
ഒരു മിന്നൽ പണിമുടക്ക്... പണിമുടക്കു അനുകൂലികൾ വന്ന് ബസ് തടഞ്ഞു... യാത്രക്കാരെ ഇറക്കി.... അവളും അവനും ഇറങ്ങി... അവൾക്ക് ആരെയും പരിചയം ഉണ്ടായിരുന്നില്ല... ആകെ കണ്ടു പരിചയം സജിയെ മാത്രം... അവൾ ആണെങ്കിൽ ഫോണും എടുത്തില്ലായിരു
ന്നു.... കടകളൊക്കെ അടച്ചു തുടങ്ങിയിരുന്നു... അവൾ അവനെ നിഷ്കളങ്കമായി ഒന്നു നോക്കുക മാത്രം ചെയ്തു... അവനു അവൾ പറയാതെ തന്നെ അവളുടെ മുഖഭാവത്തിൽ നിന്ന് കാര്യം മനസിലായി... അവൻ അവളുടെ അടുക്കലേക്ക് ചെന്നു... കുട്ടി നല്ല ടെൻഷനിൽ ആണല്ലോ... അവൾ ഒന്നും മിണ്ടിയില്ല.. കുട്ടി വീട്ടിലേക്ക് ഇനി എങ്ങനെയാ പോകുക... അവളുടെ വെപ്രാളത്തിൽ അവൾ എന്തൊക്കെയൊ പറഞ്ഞു കൂട്ടി... ആ എനിക്ക് വീട്ടിലേക്ക് പോകണം.... യാതൊരു വഴിയുമില്ല.. ഞാൻ ഫോണും എടുത്തില്ല...
എന്റെ സഹായം വെല്ലതും വേണമെങ്കിൽ പറഞ്ഞ മതി...
ചേട്ടാ... അതിന്റെ ആവശ്യം ഇല്ല.. എന്തായാലും thanxzetto...സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു..
അവൻ പിന്നെയും ചോദിച്ചു കൊണ്ടിരുന്നു...
കുട്ടിയുടെ വീട് സൗത്തിൽ അല്ലേ...
ആ... അതെ എന്ത്യേയ്.?
എന്റെ വീട് സൗത്തിനു മുൻപത്തെ സ്റ്റോപ്പാണ്... എന്റെ വീടിനടുത്തുള്ള ഒരു ചേച്ചി കൂടെയുണ്ട്...നമുക്ക് ഒരുമിച്ചു പോവാം വിരോധമില്ലെങ്കിൽ...
അവന്റെ സംസാരത്തിൽ നിന്നൊക്കെ അവന് മര്യാദയുള്ളതായി അവൾക്ക് തോന്നി...
ശരി... ഞാനും വരാം
എനിക്ക് ഒന്നു ഫോൺ തരുമോ? അമ്മയെ ഒന്നു വിളിക്കാനാ..
ആ... അതിനെന്താ... തരാലോ.. സന്തോഷം
അവൾ അമ്മയെ വിളിച്ചു പറഞ്ഞു...
Thanxzetto ചേട്ടാ...
കുട്ടി കുറെയായല്ലോ Thanks പറയുന്നേ... എനിക്ക് കേട്ടു മടുത്തു കേട്ടോ...
അവളും പുഞ്ചിരിച്ചു...
പിന്നെയുണ്ടല്ലോ ചേട്ടാ എന്നു വിളിക്കണമെന്നില്ല...
എന്റെ പേര് സജി..
സജിയെന്നു വിളിച്ചാ മതി
എന്നെ കുട്ടി കുട്ടി എന്ന് വിളിക്കണ്ട... എന്റെ പേര് ആതിര... അമ്മു എന്നു വിളിക്കും... ഇതിൽ ഏതെലും വിളിച്ചാ മതി എന്നെ..
ശരി..
നമുക്ക് വഴിയെ പരിചയപ്പെടാം ഇനിയും സമയമുണ്ടല്ലോ
അവർ അങ്ങനെ പരിചയപ്പെട്ടു... അവളെ അവൻ വീട്ടിലാക്കി... അവളുടെ അമ്മയെ പരിചയപ്പെട്ടു...പിന്നീട് അവർ സുഹൃത്തുക്കളായി...
അവൾ ഉറപ്പിച്ചു സജിയ്ക്ക് അവളോട് പ്രണയമാണെന്ന്... അവന്റെ ഓരോ നോട്ടങ്ങളിൽ നിന്നും അവൾക്ക് പ്രണയം
തോന്നി അവനോട്.... ഒരിക്കലും അവൻ അവളോട് ഇഷ്ടമാണെന്നു പറഞ്ഞില്ല..അവൾ അമ്മയോട് അവനോടു തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞു... അമ്മയ്ക്ക് ഇതിനു നൂറ് വട്ടം സമ്മതം ആയിരുന്നു.. കല്യാണമെ വേണ്ട എന്നു പറഞ്ഞു നടന്നവളാ... ദൈവമായിട്ട ഇപ്പോ ഇവൾക്കിങ്ങനെ ബുദ്ധി തോന്നിച്ചേ... അമ്മ മനസിൽ ദൈവത്തോട് നന്ദി പറഞ്ഞു...
അമ്മയ്ക്ക് സജിയെ ആദ്യമെ തന്നെ നന്നായി ഇഷ്ടപ്പെട്ടു.. നിഷ്കളങ്കമായ പുഞ്ചിരി.... ആർക്കും ഇഷ്ടമാവും അങ്ങനത്തെ ഒരു ആൺകുട്ടിയെ... അവൻ അവളുടെ അമ്മയ്ക്ക് ഒരു അമ്മ എന്ന ബഹുമാനവും സ്നേഹം അവനിൽ നിന്ന് ലഭിച്ചിരുന്നു... അമ്മയ്ക്ക് സ്വന്തം മകനെപ്പോലെ ആയിരുന്നു അവൻ... സജികുട്ടാ.... എന്നാണു അമ്മ വിളിച്ചിരുന്നത്...
അമ്മ അവളോട് ചോദിച്ചു... അമ്മൂ... അവനു നിന്നെ ഇഷ്ടമാണോ...
അതെ അമ്മേ ഇഷ്ടമാണ്.. പക്ഷേ എന്നോട് പറയാത്തത..
എന്നാൽ നീ ഒന്ന് അവനോട് പോയി ചോദിക്കൂ... എന്നാ ഇങ്ങോടേക്കു അച്ഛനെയും അമ്മയെയും കൂട്ടി പെണ്ണു ചോദിക്കാൻ വരികയെന്ന്.... അവൾ നാണം കൊണ്ട് റൂമിലേക്ക് ഓടിപ്പോയി.... അവളുടെ മനസിൽ വല്ലാതൊരു സന്തോഷമായിരുന്നു.... അവൾ ഓരോന്നും ആലോചിച്ച് കിടന്നു... സ്വപ്നങ്ങൾ കാണാൻ തുടങ്ങി...
സജിയുടെ വീട്ടിലൊക്കെ അവൾ കുറെ പ്രാവശ്യം പോയിട്ടുണ്ട്... അവിടത്തെ അമ്മയും അച്ഛനും നല്ലവരാണ്.... അവർ അവളെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്...
അവൾ ഓർക്കുന്നു സജിയുടെ അമ്മ പറഞ്ഞത്... അമമ്മൂട്ടിയുമായുള്ള കൂട്ടാണ് അവനെ പഴയപ്പോലെ ആക്കിയത്... മാഞ്ഞു പോയ കളിയും ചിരിയും അവനിൽ പിന്നെയും അവനിൽ കണ്ടു തുടങ്ങിയിരിക്കുന്നു... അവനു കൂട്ടായി എന്നും നീ കൂടെ ഉണ്ടാകണമെട്ടോ... ഇതൊക്കെ അവളോട് പറഞ്ഞപ്പോഴെക്കും അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..അമ്മയുടെ സന്തോഷം കൊണ്ടായിരിക്കാം കണ്ണുകൾ നിറഞ്ഞതെന്ന് അവൾ കരുതി...
സജിയെ ഒന്നു വിളിച്ചാലോ... അല്ലേൽ വേണ്ട... നാളെ കാണുമ്പോൾ ചോദിക്കാലോ അമ്മ പറഞ്ഞത്...
എങ്ങനെയോ അവൾ നേരം വെളുപ്പിച്ചു... രാവിലെ തന്നെ അവൾ അവനെ വിളിച്ചു... സജിയുടെ അമ്മയാണ് ഫോൺ എടുത്തത്...
അമ്മേ... സജിയോടു പറഞ്ഞെക്കൂട്ടാ... ഞാൻ ഇപ്പോൾ അങ്ങോട് വരുന്നുണ്ടെന്ന്
..
ആ... ശരി മോളേ... അവൻ എണീറ്റ ട്ടില്ലാന്നെയ്.... മോളു വായോ... എന്നിട്ടും അവൻ എണീറ്റില്ലേൽ രണ്ടു കുത്തു വെച്ചു കൊടുത്തേക്ക് അവന്..
ശരി അമ്മേ.. ഞാനിതാ വരണു.. പിന്നെയുണ്ടല്ലോ... ഞാൻ Breakfast കഴിക്കാതെയ വരുന്നേ.. എനിക്കു വേണ്ടി എന്തേലും സ്പെഷ്യൽ ആയി ഉണ്ടാക്കിയേക്കനോട്ട...
അവൾ ഫോൺ വെച്ച്... വേഗം കുളിച്ച് വെപ്രാളം പിടിച്ച് റെഡിയായി വീട്ടീന്ന് ഇറങ്ങി...
അമ്മു ....
ശോ... ഈ അമ്മ പുറകീന്നു വിളിച്ച്..
ഡീ... നീ ഭക്ഷണം ഒന്ന് കഴിച്ചില്ലാലോ അതാ...
ഞാൻ അവിടെ നിന്ന് കഴിച്ചോളാ...
ശരി, ശരി ഇപ്പോ പെറ്റ തള്ളയെ വേണ്ടല്ലോ...
ന്റ അമ്മേയ്... ഉമ്മ പോയിട്ടു വരാട്ടോ.. റ്റാറ്റാ
അങ്ങനെ അവൾ സജീടെ വീട്ടിൽ എത്തി... മുൻപിലെ വാതിൽ തുറന്നു കിടക്കുവായിരുന്നു.. അവൾ അകത്തോട്ട് കയറി...
അമ്മേ... അമ്മേ... ഞാൻ വന്നൂട്ടോ... ഇത് എവിടെയാ...
മോളേ.. അമ്മ കുളിക്കേണ്.. അവൻ എണീറ്റട്ടില്ല പോയി എണീപ്പിക്ക്... ഞാൻ ഇപ്പോ വരാ...അവൾ റൂമിൽ പോയി ബെഡിൽ നിന്ന് അവനെ കുത്തിപ്പൊക്കി... പൊട്ടാ... മതി മതി ഉറങ്ങീത്.
നീയോ.... അയ്യേ പോയേടി റൂമീന്ന്... ഞാൻ വന്നോള...
ഉവ്വ ഉവ്വ നീ അല്ലേ... വരും വരും
ഒന്നു പുറത്തേക്കു പോടി പിശാശേ... ഞാൻ ഡ്രെസ് ചെയ്തിട്ട് വരാടീ
മ്മ്.. ശരി ശരി... വന്നേക്കണം
ആ... നീ പോ..
അവൾ ഹാളിൽ പോയി ഇരുന്ന്...
ഡീ... എന്താടീ രാവിലെ തന്നെ കുറ്റീം പറിച്ച്..
ഓ.. എനിക്ക് എപ്പോൾ വേണമെങ്കിലും വരാട്ട.. അമ്മ അതിനുള്ള ലൈസൻസ് ഒക്കെ എനിക്ക് തന്നട്ടുണ്ട് ട്ടോ...
ആ... ആ... സമ്മതിച്ചു... നീ വന്ന കാര്യം പറയ്....
ന്റ അമ്മ ചോദിച്ചു എന്നെ പെണ്ണു ചോദിക്കാൻ എപ്പോഴാ വീട്ടിലേക്കെന്ന്....
എന്ത്... നീ എന്തൊക്കെയാ പറയണേ... നിനക്ക് അമ്മയോട് പറയായിരുന്നില്ലേ നമ്മൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ലാന്ന്...
സജീ..... ഒന്നും ഇല്ലേ നിനക്ക് എന്നോട്...
എടീ.. ജന്തു... നിനക്ക് വാട്ടായോ...
രാവിലെ തന്നെ വന്നേക്കണു.. പോടി
അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.. ഒന്നു പൊട്ടി കരയണമെന്ന് അവൾക്ക് തോന്നി...
അപ്പോഴെക്കും അവന്റെ അമ്മ കുളി കഴിഞ്ഞെത്തി...
അവന് ഒന്നും മനസിലാവാതെ അവൻ അങ്ങനെ നിന്നു.. എന്താടി മോങ്ങുന്നേ?
അമ്മു.. എന്ത് പറ്റി ?
കണ്ണൊക്കെ നിറഞ്ഞല്ലോ മോൾട...ഒന്നൂല അമ്മേ.. ഞാൻ പോണു...
ഭക്ഷണം കഴിച്ചിട്ട് പോ മോളേ
വേണ്ട.. വീട്ടീന്ന് കഴിച്ചതാ..
അവൾ അവന്റെ വീട്ടിന്ന് ഇറങ്ങി.. നിറകണ്ണുകളോടെ
അവൾ സജിയുടെ വീട്ടിൽ നിന്നു വന്നപ്പാടെ അവളുടെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.... അമ്മ എത്ര ചോദിച്ചിട്ടും അമ്മു ഒന്നും മിണ്ടീല...റൂമിൽ കേറി വാതിലടച്ച് ഇരിപ്പാണ്...
അമ്മു.... എന്താ പറ്റ്യേയ് മോൾക്ക്.... അവനോട് വഴക്കിട്ടോ....
ഒന്നു തുറക്കു മോളേ.... കാര്യം പറയന്നേയ്...
"Niyevide Niyevide nte kalithozhi...Njn thaniyeee...."
അപ്പോഴാണ് അവളുടെ ഫോൺ അടിച്ചത്...
അത് സജി ആയിരുന്നു.
അമ്മേ... അവൾക്ക് എന്താ പറ്റ്യേ ഇത്
?
ഇവിടെ വന്നിട്ട് എന്തൊക്കെയോ പറഞ്ഞിട്ട് പോയി.. ഞാൻ കുറെ കളിയാക്കി...
പിന്നെ ഒരു കരച്ചിൽ ആയിരുന്നു...
ആണോ.... അവൾ വന്നപ്പാടെ റൂമിൽ കേറി കതകടച്ച് ഇരിപ്പുണ്ട്... തുറക്കണില്ല...
ഞാൻ ഇതാ എത്തി അമ്മേ... കാരണം എന്താണെന്നറിയാലോ...
കുറച്ചു സമയത്തിനു ശേഷം അവനും അമ്മയും കൂടെ വന്നു...
അവൾ എന്ത്യേയ്...?
റൂമിൽ ഉണ്ട്... മോൻ വിളിച്ചു നോക്ക്... ഇവിടെന്ന് ചാടി തുള്ളി പോയതാ... വന്നതോ കരഞ്ഞുകൊണ്ട്...
അവൾ എന്താ മോന്റെരാ പറഞ്ഞേ?
വീട്ടിലോട്ട് പെണ്ണ് ചോദിക്കാൻ വരുന്നില്ലേന്ന് ചോദിച്ചു...
മോൻ എന്ത് പറഞ്ഞു...
അവൾ എന്നെ കളിപ്പിക്കാൻ പറയുന്നതായിരിക്കും... നല്ല തമാശ..
അവളെന്റെ നല്ല കൂട്ടുക്കാരി അല്ലേ...
ഞാൻ ഇങ്ങനെ ചിന്തിച്ചിട്ടു കൂടിയില്ല...
സജികുട്ടാ അപ്പോൾ നിങ്ങൾ തമ്മിൽ സൗഹൃദം മാത്രമായിരുന്നോ?
അതെ അമ്മേ... അവൾക്കും അങ്ങനെ ആയിരിക്കും..
മോനേ.. അവൾക്ക് നിന്നെ ഇഷ്ടമാണ്...ഒരുപാട്... ഞാനാണു അവളെ നിന്റെ അടുത്ത് പറഞ്ഞു വിട്ടത്... നിങ്ങളുടെ അടുപ്പമൊക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഞങ്ങളുടെ തെറ്റാണ്...അമ്മുവിന്റെ അമ്മേയ്.... ഞാനും വിചാരിച്ചിരുന്നത് എന്റെ മകനും അമ്മുവും
നമ്മടെ തെറ്റാ....
മോനേ.... ഞാൻ മനസുകൊണ്ട് അമ്മു എന്റെ മരുമകളായി കാണാൻ തുടങ്ങിയിട്ട് കുറച്ച് നാളായി... ഞങ്ങളാരും നിന്നോട് ഇതിനെ പറ്റി ചോദിച്ചില്ല... ചോദിക്കണമായിരുന്നു...
അമ്മേ.... എന്റെ അമ്മയും എന്താ ഇങ്ങനെ... അമ്മയ്ക്ക് എല്ലാം അറിയാലോ... എന്റെ അനു
സജിക്കുട്ടാ... അനു അതാരാ?
അമ്മേ.... അത്
അമ്മൂന്റെ അമ്മേ... സജിയ്ക്ക് കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നു... അവൾ അനു...
പക്ഷേ അവന് അവളെ സ്വന്തമാക്കാൻ കഴിഞ്ഞില്ല... അവളുടെ മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തു... ... അവളുടെ അച്ഛൻ ഇവനെ ഒഴിവാക്കിയത് നല്ല ജോലിയില്ല എന്നതുകൊണ്ടാണ്.... അത് അവൻ ഒരു challenge ആയി എടുത്തു.. പക്ഷേ വിധി മറ്റൊന്നായിരുന്നു.അവൾ മറ്റാരുടെയോ സ്വന്തമായി...
അന്നു മുതൽ അവന്റെ ഉത്സാഹം കുറഞ്ഞതാ..... പിന്നെ അമ്മുവും ആയി അടുത്തതിൽ പിന്നെയാ ഞങ്ങൾക്ക് പഴയ സജിയെ തിരിച്ചു കിട്ടീത്... വീട്ടിലെ സന്തോഷം തിരികെ വന്നതുപോലെ...
അമ്മേയ്... ഈ കാര്യം അമ്മുവിന് അറിയില്ല.. ഇത് മാത്രമേ അവളിൽ നിന്നു ഞാൻ മറച്ചുവെച്ചിട്ടുള്ളു..
അമ്മുവും അനുവും തമ്മിൽ കുറെ സാമ്യങ്ങളുണ്ട്...അവളെ ആദ്യമായ് ബസിൽ വെച്ചു കണ്ടപ്പോൾ എന്റെ അനുവിനെപ്പോലെയാ എനിക്ക് തോന്നിയേ... ബൈക്കിൽ ജോലിയ്ക്കു പോയിരുന്ന ഞാൻ ബസിൽ യാത്ര പതിവാക്കിയതിനു കാരണവും ഇതു തന്നെയായിരുന്നു... അമ്മുവിനെ ഞാൻ എന്നും ശ്രദ്ധിക്കുമായിരുന്നു..അമ്മേ.... അത്
പെട്ടെന്നാണ് അവർ അമ്മുവിനെ കണ്ടത്...
ഡാ... ഞാൻ എല്ലാം കേട്ടു... നിനക്കിത് എന്നോടു പറയാമായിരുന്നു... ഞാൻ ഒരുപാട് സ്വപ്നം കണ്ടതാ നമ്മുടെ ജീവിതം...
സാരമില്ല എന്റെ ഇഷ്ടമല്ലേ ഞാൻ മറന്നോളാം... സന്തോഷായോ....
സജിയുടെ മനസിൽ അറിയാതെ ആണെങ്കിൽപ്പോലും ഒരു തെറ്റു ചെയ്ത തോന്നൽ....
അതെയ്... നീ എന്നെ മറക്കണോന്നില്ല.
.. മറക്കാനാണു പാട് സ്നേഹിക്കാൻ വളരെ Simple ആണു...
പോരുന്നോ എന്റെ അമ്മയുടെ മരുമകളായി...
ആ സമയത്തുണ്ടല്ലോ അവളുടെ മനസിൽ 100 ലഡു ഒരുമിച്ച് പൊട്ടിയപ്പോലെയാ
യിരുന്നു...
പിന്നെയുണ്ടല്ലോടീ അമ്മൂട്ടിയേയ്... ചേട്ടായീന്ന് വിളിച്ചാ മതി കേട്ടോ ഇനി...
അന്നു തുടങ്ങിയതാ അവരുടെ പ്രണയം.. ഇന്നും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു കടപ്പാട്...

0 Comments