എല്ലാരും_എന്നോട്_ക്ഷമിക്കുക.
ഒരുപക്ഷെ ഇതാകും എന്റെ അവസാന പോസ്റ്റ്,....
ഇത് കഥയല്ല എന്റെ ജീവിതമാണ്.
അതുപോലെതന്നെ ഇതെന്റെ അവസാനത്തെ എഴുത്തും..
ഇതൊരു ആത്മഹത്യാ കുറിപ്പൊന്നുമല്ല...
എല്ലാം എന്റെ നിയോഗം...
നടന്നു തീർത്ത വഴികളിലെല്ലാം തനിച്ചായിരുന്നു..
പിന്നീട് ഒരുപാടുപേരുണ്ടായി.. ജീവിതത്തിൽ സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ടായിരുന്നു...
ആരൊക്കെയോ എന്നെ ഒരുപാട് വേദനിപ്പിച്ചു, അതിലൊന്നും എനിക്ക് ആരോടും പരിപവമില്ല...
എന്തോ എല്ലാം അവസാനിപ്പിക്കാൻ സമയമായി എന്നൊരു തോന്നൽ...
ആരോ എന്നെ മറ്റൊരു ലോകത്തേക്ക് വിളിക്കുന്നത് പോലെ...
ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോയെന്നെനിക്കറിയില്ല..
ഉണ്ടെങ്കിൽ അതെന്റെ അറിവില്ലായ്മയായി കണ്ട് നിങ്ങൾ എനിക്ക് മാപ്പ് തരണം...
എന്റെ ജീവിത ലക്ഷ്യം അവസാനിച്ചെന്ന് ആരോ സ്വപ്നത്തിൽ വന്നെൻ കാതിൽ മന്ത്രിക്കുന്നു...
എന്നെ സ്നേഹിച്ച എല്ലാ കൂട്ടുകാരോടും ഞാൻ യാത്ര പറയുകയാണ്...
ഇന്ന് ആരുടെയും കണ്ണ് നിറക്കാതെ എനിക്ക് മരിക്കണം...
എന്നെ ആരും മറക്കരുത്, വെറുക്കരുത്, എനിക്കെല്ലാവരെയും ഒരുപാട് ഇഷ്ടമായിരുന്നു ...
ഞാൻ പോയാലും നാളെ ഒരുപാടുപേർ നിങ്ങളുടെ സൗഹൃദം തേടിയെത്തും എന്നെനിക്കറിയാം..
പിന്നീട് ഞാൻ നിങ്ങളുടെ ഓർമയിൽ പോലും ഉണ്ടായെന്നു വരില്ല.. പക്ഷെ എന്റെ പേര് കേട്ടാൽ എന്നെ ഒന്ന് ഓർക്കണം..
അത് മാത്രമേ എനിക്ക് വേണ്ടി ഇനി നിങ്ങൾക്ക് ചെയ്യാനുള്ളൂ... ഇനി എനിക്ക് എല്ലാം മറന്നു ഉറങ്ങണം.. ഒരിക്കലും ഉണരാത്ത ഉറക്കം..
അവസാനമായി എല്ലാവരോടും ഒന്നുകൂടി മാപ്പ് ചോദിക്കുന്നു...
#ഇന്നലെ വരെ പ്രണയത്തിനു വേണ്ടി ആത്മഹത്യ ചെയ്യുന്നവരെയും ഞരമ്പ് മുറിച്ചു പോസ്റ്റ് ഇടുന്നവരെയും കളിയാക്കി നടന്നവൻ ആണ് ഞാൻ, പക്ഷെ സ്വന്തം ജീവിതത്തിൽ ഈ അനുഭവം ഉണ്ടായപ്പോൾ ആണ് അവരുടെ വേദന എനിക്ക് മനസ്സിൽ ആയതു....
ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് വാക്കുതന്നവൾ ഒരു വാക്ക് പോലും മിണ്ടാത്തെ എന്നെ ഒഴിവാക്കിയത് എന്നെ ഒരുപാട് തളർത്തി, എനിക്ക് അറിയില്ല എന്ത് ചെയ്യണം എന്ന് അമ്മ അനിയൻ കുടുംബം എല്ലാം എനിക്കും ഉണ്ട് ശരിയാണ് പക്ഷെ ഈ ഒരു സങ്കടം എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആണ്. അവളോട് എനിക്ക് ദേഷ്യമോ വെറുപ്പോ പരാതിയോ ഒന്നുമില്ല..
എല്ലാരോടും യാത്ര പറയുന്നു...
പോകുവാ...
#പ്രണയിച്ചു തോറ്റുപോയതിന്റെ പേരിൽ ജീവൻ കളഞ്ഞ ഒരു ഭീരുവായി എന്നെ കാണരുത് വേറെ വഴിയില്ലാഞ്ഞിട്ട, നാളെമുതൽ ആകാശത്തു മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളിൽ പുതിയൊരാൾ കൂടി.. #ചാർലി ഇക്കൂസ്..
(#തെറിവിളിക്കരുത്, മുഴുവൻ വായിക്ക് ട്ടാ, വായിക്കാതെ കമന്റല്ലേ പ്ലീസ് )..
#ഇപ്പോൾ ഇവിടെ തിരിഞ്ഞാലും കാണുന്ന ഒരു പ്രവണത ആണ്..
പ്രണയം പൊട്ടുക ഞരമ്പ് മുറിച്ചു പോസ്റ്റിടുക.
എന്തിനാ ഇങ്ങനൊക്കെ ആർക്കു വേണ്ടിയാ, ഒൻപതു മാസം വയറ്റിൽ ചുമന്നു പ്രസവിച്ചു പാലൂട്ടി വളർത്തിയ അമ്മയെയും സ്വന്തം ആരോഗ്യം കളഞ്ഞ് മക്കൾക്ക് വേണ്ടി വെയിലും മഴയും നോക്കാതെ ആയുസ്സിന്റെ നല്ലൊരു ഭാഗം അധ്വാനിച്ചു നിങ്ങളെ പോറ്റിയ അച്ഛനോടും ഒരേ വയറ്റിൽ നിന്നും വന്നു നിങ്ങളുടെ സന്തോഷം പങ്കിടുന്ന കൂടപ്പിറപ്പുകളെയും നിങ്ങൾ ഇല്ലാതായാൽ അവര് അനുഭവിക്കുന്ന വേദനയും ഓർത്താൽ മതി, സ്നേഹമുള്ള ഒരു മക്കളും ആത്മഹത്യാ ചെയ്യില്ല...
#നിങ്ങളുടെ സ്നേഹം തിരിച്ചറിയാതെ അല്ലങ്കിൽ അതിലും നല്ലത് കിട്ടുമ്പോൾ നിങ്ങളെയുപേക്ഷിച്ചു പോകുന്നവര്ക്ക് വേണ്ടി എന്തിനാ സ്വന്തം ജീവിതം കളയുന്നത്...
ഇനി നിങ്ങളുടെ
#കാമുകൻ/#കാമുകി മരണപ്പെട്ടാൽ പോലും ആത്മഹത്യാ അല്ല പരിഹാരം,..
നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആകും നിങ്ങളെ ജീവനേക്കാൾ സ്നേഹിച്ച ആളിന്റെ ആത്മാവ് ആഗ്രഹിക്കുന്ത്. മരണം ഒന്നിനും പരിഹാരമല്ല അല്ലേലും ദൈവം തന്ന ആയുസ്സ് സ്വന്തം ആയി നശിപ്പിക്കാൻ നമുക്ക് അവകാശം ഇല്ല..
#ഇനിയും മരിച്ചേ പറ്റുള്ളൂ എന്ന് വാശി ആണേൽ, ഞാൻ #തിരുവനന്തപുരംകാരൻ ആണ് ഒരീസം ഇങ്ങട് പോരെ, ഈടെ RCC(#റീജണൽ_കാൻസർ_സെന്റർ) എന്നൊരു സ്ഥാനം ഉണ്ട്. നമുക്കൊന്ന് പോയി കറങ്ങീട്ടു അൽപനേരം അവിടത്തെ അന്തേവാസികളുടെ കൂടെ ചിലവിടാം, ആറു ദിവസം മുതൽ അറുപതു വയസ്സുവരെ പ്രായം ഉള്ളവർ ഉണ്ട് മരണവേദനിയിൽ നിലവിളിച്ചും വേദനകടിച്ചമർത്തി പുറമെ ചിരിച്ചും ജീവിക്കുന്നവർ, നിങ്ങൾ ഒരു മനുഷ്യൻ ആണേൽ നിങ്ങടെ ഉള്ളിൽ ഒരൽപം മനുഷ്യത്വം അല്പം സ്നേഹം ഒരു തുള്ളി കണ്ണുനീര് ഇവ ഉണ്ടെങ്കിൽ, എനിക്ക് ഉറപ്പുണ്ട് മരിക്കണം എന്നുള്ള നിങ്ങടെ തീരുമാനം നിങ്ങ മാറ്റിയിരിക്കും.
#ഒരു_കാര്യം_അറിയോ
#മരണം_ഒഴികെയുള്ള_എന്ത്_പ്രശ്നത്തിനും_നമ്മുടെ_മുന്നിൽ_പരിഹാരം_ഉണ്ട്, നമ്മൾ അത് കണ്ടെത്തണമെന്നേ ഉള്ളു..
#പോസ്റ്റ് കൊളം ആയോ എന്നൊന്നും അറിയൂല, വല്യ അക്ഷരഞ്യാനം വിദ്യാഭ്യാസം ഒന്നുമില്ല എനിക്ക് എന്നാലും കൊറേ ദിവസായി കൈമുറിക്കൽ പോസ്റ്റുകൾ ഒരുപാട് കാണുന്നു. അപ്പോൾ ഇങ്ങനെ ഒന്നെഴുതണം എന്ന് തോന്നി. തെറ്റാണെൽ #ക്ഷമിക്കുക. ഇഷ്ടം അയൽ #സപ്പോർട് ചെയ്യുക..
അപ്പോൾ നന്ദി നമസ്കാരം


0 Comments