"ഈ പ്രായത്തിലും നിങ്ങൾക്ക് എങ്ങനെ പ്രണയിക്കാൻ കഴിയുന്നു? നിങ്ങളുടെ മക്കൾ രണ്ടും വിവാഹിതരായി അവർക്കു കുട്ടികളും ആയി.... ഈ പ്രായത്തിലും ഇങ്ങനെ പ്രണയിക്കാൻ കഴിയുന്നത് ഒരു അത്ഭുതം ആണ്.... "എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ അവനെ തന്നെ നോക്കിയിരുന്നു. അവൻ എന്നെ ഒരു അത്ഭുതജീവിയായി കാണുന്നു എന്നോർത്തപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്. പാറി പറക്കുന്ന എന്റെ നരവീണ മുടിയിഴകൾ ഒതുക്കി ഞാൻ ചിരിച്ചു.
"നിനക്ക് എന്നോട് ഇപ്പോൾ തോന്നുന്ന ഈ പ്രണയം.... അതിന് കാരണം എന്താണ്? '"എന്റെ ചോദ്യം കേട്ട് അവൻ അല്പം ഒന്ന് പരുങ്ങി. എന്നിട്ട് എന്നെ നോക്കി പറഞ്ഞു.
"നിങ്ങൾക്ക് നന്നായി പ്രണയം എഴുതാൻ അറിയാം.... അപ്പോൾ എനിക്ക് നിങ്ങളോട് അടങ്ങാത്ത പ്രണയം തോന്നി. നിങ്ങളുടെ കൂടെയുള്ള ഓരോ നിമിഷവും ഞാൻ പ്രണയം എന്തെന്ന് അറിഞ്ഞു കൊണ്ടേ ഇരുന്നു "അവൻ പറഞ്ഞു തുടങ്ങിയപ്പോൾ അവന്റെ കണ്ണുകളിൽ ഒരു തിളക്കം ആയിരുന്നു. അവനു വേണമെങ്കിൽ അവനു യോജിച്ച ഒരു പെണ്ണിനെ പ്രണയിക്കാം. എന്നിട്ടും എന്നിലേക്ക് വരാൻ കാരണം എന്റെ പ്രണയവരികൾ ആയിരുന്നു.
"എന്താണ് നിങ്ങൾ ചിരിക്കുന്നത്? "അവൻ എന്നെ നോക്കി ചോദിച്ചു.
"പ്രായം... അത് വെറും അക്കങ്ങളാണ്. മുടിയിൽ നരകൾ വന്നുകൊള്ളട്ടെ !തൊലിയിൽ ചുളിവ് വീണു കൊള്ളട്ടെ !പ്രണയത്തിനു പ്രായമില്ല, രൂപമില്ല..... ആർക്കു ആരെ വേണമെങ്കിലും പ്രണയിക്കാം "എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ എന്നെ തന്നെ നോക്കി ചിരിച്ചു. എന്നിട്ട് എന്റെ ചുളിവ് വീണ നെറ്റിയിൽ ചുംബിച്ചു പറഞ്ഞു.
"ഞാൻ വെറുതെ ചോദിച്ചതാണ്..... ഈ പ്രായത്തിലും നിനക്ക് പ്രണയിക്കാൻ കഴിയുന്നത് എങ്ങനെ എന്ന്. പ്രണയം... അത് അനുഭവിച്ചു അറിയാൻ ആർക്കാണോ കഴിയുന്നത് അവരിൽ മരണം വരെ പ്രണയം ഉണ്ടെന്നു എനിക്ക് നിന്നിൽ നിന്നും എന്നെ ബോധ്യം ആയതാണ് "എന്നു പറഞ്ഞു അവൻ ചിരിച്ചു. എന്നോളം അവനെ ആരും പ്രണയിച്ചു കാണില്ല എന്ന് എനിക്ക് ബോധ്യം ഉണ്ടായിരുന്നു.
കടപ്പാട്

0 Comments