Ticker

6/recent/ticker-posts

അയാൾ എഴുതിയ കുറിപ്പ്


ഭർത്താവിനു തന്നോടുള്ള

താൽപര്യത്തിൽ കുറവുണ്ടോ എന്ന്

സംശയിച്ച അവൾ അയാള്

ഓഫീസ് വിട്ടു വരുന്നതിനു മുൻപ്

ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു

, എന്നിട്ട് കട്ടിലിനു താഴെ

ഒളിച്ചുകിടന്നു.

കുറിപ്പ് ഇപ്രകാരാമായിരുന്നു, "ഞാൻ

പോവുകയാണ് , നിങ്ങള്ക്ക് എന്നോട്

താല്പര്യം കുറഞ്ഞ പോലെ

കാണുന്നു , എനിക്ക് മടുപ്പും

വേദനയും തോന്നിതുടങ്ങി , ഞാൻ

പോകുന്നു , ഇനി എന്നെ തിരക്കി

വരരുത് ,"

ജോലി കഴിഞ്ഞെത്തിയ ഭർത്താവ്

ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ

വേറെ എന്തോ എഴുതി

അവിടെ തന്നെ ഇട്ടു ,

എന്നിട്ട് ഫോണ് എടുത്തു ആരോടോ

ഉച്ചത്തിൽ ഇങ്ങിനെ

സംസാരിച്ചു തുടങ്ങി "

" നമ്മൾ വിചാരിച്ച പോലെ

മാരണം ഒഴിഞ്ഞു കിട്ടി , അവൾ

പോയി, അവളും ഞാനും

ഒരിക്കലും ചേരില്ല എന്ന് ഞാൻ

പലപ്പോഴും കരുതിയിരുന്നു , ഇനി

നമ്മൾക്ക് ആഘോഷിക്കാം ,

ഞാനിതാ എത്തി "

.അതും പറഞ്ഞു അയാൾ വേഗം

പുറത്തേക്കു പോയി ...

തകർന്നു പോയ അവൾ ,

കണ്ണീർ വാർത്ത്,

ലോകാവസാനം നേരിൽ കണ്ടു ആ

കട്ടിലിൽ ഇരുന്നു , അപ്പോൾ അയാൾ

എഴുതിയ കുറിപ്പ് അവളുടെ

കണ്ണിൽ പെട്ടു ,

അതിൽ ഇപ്രകാരം ആയിരുന്നു

എഴുതിയിരുന്നത് " പൊട്ടി

പെണ്ണേ നിന്റെ കാല്

കട്ടിലിനു വെളിയിൽ

കാണുന്നുണ്ട്, ഞാൻ കടയിൽ പോയി

പാല് വാങ്ങിച്ചു ഉടനെ വരാം .

നീ ചായക്ക് വെള്ളം

വെയ്ക്ക്.. "....

 

Post a Comment

0 Comments